Uncategorized

സി ഐ എസ് എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

“Manju”

തിരുവനന്തപുരം ;സി ഐ എസ് എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. തുമ്പ വി എസ് എസ് സി യിലെ സുരക്ഷാ ജീവനക്കാരനായ എറണാകുളം സ്വദേശി അജേഷ് (36) ആണ് മരിച്ചത്. ഇന്നു രാവിലെ 6.30 ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മാതാപിതാക്കളെ യാത്രയാക്കാനായി സ്റ്റേഷനിൽ എത്തിയ അജേഷ് ലഗേജുകൾ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്തിറങ്ങുമ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button