LatestThiruvananthapuram

പ്രൊഫ: ടി.ജെ.ചന്ദ്രചൂഡന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ

“Manju”

തിരുവനന്തപുരം ; ആര്‍ എസ് പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ: ടി.ജെ.ചന്ദ്രചൂഡന്റെ ഭൗതിക ശരീരം നവംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 7 മണിക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് കണ്ണമ്മൂലയിലുളള വസതിയില്‍ എത്തിക്കും. തുടര്‍ന്ന് 10.30 മുതല്‍ പട്ടത്തുള്ള ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. രണ്ട് മണിക്ക് ശാന്തികവാടത്തിലായിരിക്കും ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുക എന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ..അസീസ് അറിയിച്ചു.

അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് വഴുതക്കാട് ടി.കെ. ദിവാകരന്‍ സ്മാരക കേന്ദ്രത്തില്‍ സര്‍വ്വകക്ഷി അനുസ്മരണ സമ്മേളനം നടക്കും.

 

 

 

Related Articles

Back to top button