IndiaLatest

921 രൂപ, ഏഴ് മണിക്കൂര്‍, ചെന്നൈയില്‍ നിന്ന് മൈസൂരിലെത്താം

“Manju”

ചെന്നൈ : 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ചെന്നൈയില്‍ നിന്ന് ബംഗളൂരു വഴി മൈസൂരിലെത്തുക ഏഴു മണിക്കൂര്‍ കൊണ്ട്. 921 രൂപയാണ് അടിസ്ഥാന ടിക്കറ്റ് ചാര്‍ജ്. എക്സിക്യുട്ടീവ് ക്ലാസില്‍ 1,880 രൂപ ഈടാക്കും.

നിലവിലുള്ള ശതാബ്ദി എക്‌സ്‌പ്രസിന് പകരമായിരിക്കും വന്ദേ ഭാരത് എത്തുകയെന്നാണ് സൂചന. രാജ്യത്ത് ഓടുന്ന അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസാണ് ചെന്നൈ മൈസൂര്‍ സര്‍വീസ്. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ട്രെയിന്‍ ഓടും. 16 കോച്ചുള്ള ട്രെയിനില്‍ 1,128 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

രാവിലെ 5.50 ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 10.25ന് ബംഗളൂരുവിലെത്തു. അഞ്ചു മിനിട്ടത്തെ ഇടവേളയ്‌ക്ക് ശേഷം പുറപ്പെട്ട് 12.30ന് മൈസൂരുവിലെത്തും. 504 കിലോമീറ്ററുള്ള മൈസൂരു ചെന്നൈ റൂട്ട് 6 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ഓടിയെത്തും.

ചെന്നൈ മൈസൂരു വന്ദേഭാരത്                                                                     സര്‍വീസ് നടത്തുന്ന ദൂരം– 504 കിലോമീറ്റര്‍                                                  ഓടാനെടുക്കുന്ന സമയം– 6 മണിക്കൂര്‍ 40 മിനിറ്റ്                                                  ഇക്കോണമി ക്ലാസ്, .സി ചെയര്‍ കാര്‍ ചാര്‍ജ്– 921 രൂപ                                എക്സിക്യുട്ടീവ് ക്ലാസ് യാത്രയ്‌ക്ക്– 1,880 രൂപ                                                            ആകെ കോച്ചുകള്‍– 16                                                                                  ഇരിക്കാവുന്ന യാത്രക്കാര്‍– 1,128                                                                   മൈസൂരു ബംഗളൂരു ഇക്കണോമി ക്ലാസ്– 368 രൂപ                                    എക്സിക്യുട്ടീവ് ക്ലാസ്– 768 രൂപ                                                                           ശതാബ്ദി ടിക്കറ്റ് നിരക്കുകളേക്കാള്‍ ഏകദേശം 39% കൂടുതല്‍                                  മണിക്കൂറിലെ പരമാവധി വേഗത– 160 കിലോമീറ്റര്‍                                                     വേഗത 100 കിലോമീറ്റര്‍ ആകാന്‍ വേണ്ട സമയം– 52 സെക്കന്‍ഡ്

Related Articles

Back to top button