തിരുവനന്തപുരം : നാളെ (നവംബർ 7 ന്) ശാന്തിഗിരി ആശ്രമത്തിന്റെ അഞ്ച് ബ്രാഞ്ചുകളില്‍ പ്രാര്‍ത്ഥനാലയത്തിന് തിരിതെളിയും. കർണ്ണാടകത്തിലെ മൈസൂരും, രാജസ്ഥാനിലെ ദേവഗഡിലും കേരളത്തിൽ ആലപ്പുഴ ചെമ്പകച്ചുവട്, പത്തനംതിട്ടയിലെ കോന്നി, വടകര എന്നിവിടങ്ങളിലാണ് നാളെ തിരിതെളിയുക.
സ്വാമി വിശ്വബോധ ജ്ഞാനതപസ്വി മൈസൂരിലെ പ്രാര്‍ത്ഥനാലയത്തിനും, സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി കോന്നിയിലും, സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി ആലപ്പുഴയിലെ തമ്പകച്ചുവട്ടിലും സ്വാമി അര്‍ചിത് ജ്ഞാനതപസ്വി വടകര ബ്രാഞ്ചിലും സ്വാമി നിത്യചൈതന്യൻ ജ്ഞാനതപസ്വി രാജസ്ഥാനിലുള്ള ദേവഗഡിൽ ആരംഭിക്കുന്ന പ്രാര്‍ത്ഥനാലയത്തിനും തിരിതെളിയ്ക്കും. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയായിരിക്കും ചടങ്ങുകള്‍ നടക്കുക.
ആലപ്പുഴയില്‍ പ്രാർത്ഥനാലയം തിരിതെളിച്ച് വിശിഷ്ട വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു സമ്മേളനം നടക്കും.