KeralaLatest

സ്‌കൂളില്‍ പോസ്റ്റ് ഓഫീസ്, കുട്ടി പോസ്റ്റ്മാന് ശമ്പളം

“Manju”

സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മാസശമ്പളത്തിൽ ജോലി നൽകി ഒരു വിദ്യാലയം, കണ്ണൂർ കുറ്റിയാട്ടൂർ കെ..കെ.എൻ. എസ്..യു.പി. സ്‌കൂളാണ് സ്കൂളിൽ പോസ്റ്റ് ഓഫീസ് ഒരുക്കി കുട്ടികൾക്ക് ജോലി നൽകിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാലയത്തിൽ ഇത്തരമൊരു സംരംഭം. കുട്ടികൾക്കിടയിൽ കത്തെഴുത്ത് ശീലം വളർത്തിയെടുക്കുന്നതിനും തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിന്റേയും ഭാ​ഗമായാണ് സ്കൂളിലെ അധ്യാപകരും പിടിഎയും ചേർന്ന് സ്കൂൾ മുറ്റത്ത് തപാൽ ഓഫീസ് ഒരുക്കിയത്.

ദേശീയ തപാൽ ദിനത്തിൽ തപാൽ വകുപ്പ് ലെറ്റർ ബോക്സും അനുവദിച്ചു. കൂട്ടുകാർക്ക് പിറന്നാളിനും മറ്റും സമ്മാനങ്ങൾ കൈമാറാന്‍ കൊറിയർ സംവിധാനവും സ്കൂൾ പോസ്റ്റോഫിസിൽ ഒരുക്കിയിട്ടുണ്ട്. പി എസ് എസി മാതൃകയിൽ വിജ്ഞാപനമിറക്കി അപേക്ഷ ക്ഷണിച്ച് കുട്ടികൾക്കായി ഒ എം ആർ പരീക്ഷ നടത്തി, തെരഞ്ഞെടുത്ത കുട്ടികൾക്ക് അഭിമുഖ പരീക്ഷയും നടത്തിയാണ് പോസ്റ്റ് ബോയിയേയും പോസ്റ്റ് ഗേളിനേയും തെരഞ്ഞെടുത്തത്. ഏഴാം ക്ലാസുകാരായ നമ്രത ഷാജിയും മാനസുമാണ് യൂണിഫോമും തലയിൽ തൊപ്പിയുമിട്ട് പോസ്റ്റോഫീസിൽ ജോലിക്കെത്തുന്നത്. രണ്ടു പേർക്കും സ്റ്റാഫ് ഫണ്ടിൽ നിന്നാണു ശമ്പള.

Related Articles

Back to top button