LatestThiruvananthapuram

കുമ്മനം രാജശേഖരന്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു

“Manju”

പോത്തന്‍കോട്: മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഇന്ന് (13-02-2024)രാവിലെ 8.15 ന് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായും കൂടിക്കാഴ്ച നടത്തി.  രാവിലെ 8 മണിക്ക്    ആശ്രമത്തിലെത്തിച്ചേര്‍ന്ന കുമ്മനം രാജശേഖരനെ ആശ്രമം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി എന്നിവര്‍ ചേര്‍ന്ന് ഗേറ്റ് നമ്പര്‍ 3 ല്‍ സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം, പര്‍ണശാല, സഹകരണ മന്ദിരം ഗുരുവിന്റെ കുടില്‍ എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തി ഒരുമണിക്കൂറോളം ആശ്രമത്തില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Related Articles

Back to top button