IndiaLatest

ബംഗളൂരു വിമാനത്താവളം : പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

“Manju”

ബംഗളൂരു : കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. അന്താരാഷ്‌ട്ര യാത്രകള്‍ക്കായുള്ള രണ്ടാമത്തെ ടെര്‍മിനലിന്റെ ഉദ്ഘാടനമാണ് നടന്നത്.

അതിവിപുലവും അത്യാധുനികവുമായ സൗകര്യങ്ങളാണ് അന്താരാഷ്‌ട്ര ടെര്‍മിനലിനകത്ത് ഒരുക്കിയിരിക്കുന്നത്. 22 കോണ്‍ടാക്‌ട് ഗേറ്റുകളും 9 കസ്റ്റംസ് ബാഗേജ് പരിശോധനാ സംവിധാന ങ്ങളുമടക്കം 2,55,645 ചതുരശ്ര മീറ്ററിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 5953 പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനം വിശ്രമസ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.

ടെര്‍മിനലിലേയ്‌ക്ക് വിമാനത്താവളത്തിന് പുറത്ത് നിന്ന് എത്തുവാനായി 15 ബസ് ഗേറ്റുകളും 90 ചെക്-ഇന്‍-സൊല്യൂഷന്‍സും 17-സുരക്ഷാ ചെക് ലൈനുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു വര്‍ഷം രണ്ടരകോടി യാത്രക്കാരെയാണ് ടെര്‍മിനല്‍ പ്രതീക്ഷിക്കുന്നത്. 5000 കോടി ചിലവ് വന്ന ടെര്‍മിനല്‍ കരകൗശല-വാസ്തുവിദ്യാ ശൈലിയുടെ മികച്ച ഉദാഹരണമാണ്. പ്രകൃതിരമണീയമായ പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷം ടെര്‍മിനലിനെ കൂടുതല്‍ മനോഹരമാക്കുന്നു. വിമാനത്താവളത്തിനകത്ത് വരുന്നവര്‍ക്ക് ചുറ്റി നടക്കാനും ആസ്വദിക്കാനും ധാരാളം പൂക്കളും ചെടികളും നിറച്ചാണ് ടെര്‍മിനല്‍ സജ്ജീകരിച്ചിരിക്കുന്നത്

Related Articles

Back to top button