KeralaLatest

ശാന്തിഗിരി കരുണ ബേബി ക്രഷില്‍ ശിശുദിനാഘോഷവും രക്ഷകര്‍തൃ മീറ്റിംഗും നടന്നു.

“Manju”

പോത്തൻകോട് : ശാന്തിഗിരി കരുണ ബേബി ക്രഷില്‍ ശനിയാഴ്ച (12-11-2022) വൈകുന്നേരം 3.00 മണിക്ക് കുട്ടികളുടെ ശിശുദിനാഘോഷവും രക്ഷകര്‍തൃ മീറ്റിംഗും നടന്നു. മാതൃമണ്ഡലം ഇൻചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്നു. നവംബര്‍ 14 ന് നമ്മുടെ ആദ്യപ്രധാനമന്ത്രിയും കുട്ടികളുടെ പ്രിയ ചാച്ചാജിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണെന്നും, കുട്ടികളാണ് ഭാവി ഭാരതത്തിന്റെ വാഗ്ദാനമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നതായും ശിശുദിനത്തോടനുബന്ധിച്ചാണ് ഈ മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ജനനി പറഞ്ഞു.

മാതൃമണ്ഡലം കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ.എസ്. ന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിന് മാതൃമണ്ഡലം തിരുവനന്തപുരം റൂറല്‍ ഏരിയ കമ്മിറ്റി കോര്‍ഡിനേറ്റര്‍ (സര്‍വ്വീസസ്) രാജികുമാര്‍ സ്വാഗതം ആശംസിച്ചു. ബേബി ക്രഷിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബേബിക്രഷ് പ്രതിനിധി സന്ധ്യ എസ്. വിശദീകരിച്ചു. അമ്മമാരുടെ പ്രതിനിധിയായി സുപ്രിയ എസ്. സംസാരിച്ചു. മാനേജര്‍ (ബേബി ക്രഷ് ) ശോഭന വിഎസ്. നന്ദി പ്രകാശിപ്പിച്ചു. മാതൃമണ്ഡലം ഏരിയ കമ്മിറ്റി ചുമതലക്കാര്‍, ഗവേണിംഗ് കമ്മിറ്റി ചുമതലക്കാര്‍ രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button