KeralaKottayamLatest

കീരിയെ വേട്ടയാടിയ ആള്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

വൈക്കം : മാംസത്തിനായി കീരിയെ വേട്ടയാടിയ ആളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയി(48) ആണ് പിടിയിലായത്. നവീന്‍ കീരിയെ പിടിച്ച്‌ കൊന്ന് കറി വെയ്ക്കാന്‍ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും പ്രത്യേക സംഘം നവീന്റെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

ഇയാളുടെ വീട്ടില്‍ നിന്നും കീരിയുടെ മാംസം പിടിച്ചെടുത്തു. സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്.ജയപ്രകാശ് പംറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത നവീനെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button