IndiaLatest

ഫാല്‍ക്കെ പുരസ്കാര നിറവില്‍ രജനികാന്ത്

“Manju”

ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരം രജിനീകാന്തിനെ തേടി പരമോന്നത ചലച്ചിത്ര ബഹുതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം എത്തിയ സന്തോഷത്തിലാണ് സിനിമാലോകം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് സിനിമാമേഖലയിലെ ഏറ്റവും പരമോന്നത പുരസ്‌കാരമായ ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് രജനീകാന്ത് അര്‍ഹനായതായി അറിയിച്ചത്. ഇപ്പോഴിതാ, തന്നെ തേടിയെത്തിയ പരമോന്നത ബഹുമതിയ്ക്ക് സര്‍ക്കാരിന് നന്ദി പറയുകയാണ് താരം.

“സര്‍ക്കാരിനും പ്രിയപ്പെട്ട നരേന്ദ്രമോദിജിയ്ക്കും പ്രകാശ് ജാവേദ്ക്കറിനും ജൂറി അംഗങ്ങള്‍ക്കും നന്ദി. എന്റെ യാത്രയില്‍ എനിക്ക് കൂട്ടായിരുന്നവര്‍ക്ക് ഞാന്‍ ഈ പുരസ്കാരം സമര്‍പ്പിക്കുന്നു. ദൈവത്തിനും നന്ദി,” രജിനീകാന്ത് കുറിക്കുന്നു.

തെന്നിന്ത്യയില്‍ നിന്ന് ഈ പുരസ്കാരം നേടുന്ന 12-ാമത്തെയാളാണ് രജനീകാന്ത്. ഇതിഹാസ താരങ്ങളായ ഡോ .രാജ്കുമാര്‍, അക്കിനേനി നാഗേശ്വര്‍ റാവു, കെ.ബാലചന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ മുമ്പ് ദാദ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി മുമ്പ് രജനീകാന്തിനെ ആദരിച്ചിട്ടുമുണ്ട്.

Related Articles

Back to top button