InternationalLatest

യാത്രക്കാര്‍ക്ക് കൈ താങ്ങായി കെഎംസിസി

“Manju”

സിന്ധുമോൾ. ആർ

യുഎഇ : കുവൈത്തിലേക്കും സൗദിയിലേക്കും പോകുവാന്‍ വേണ്ടി ദുബായിയില്‍ വന്ന് കുടുങ്ങിയ യാത്രക്കാര്‍ക്ക് കൈ താങ്ങായി കെഎംസിസി . യു ഐ എ കെഎംസിസി അജ്‌മാന്‍ ഘടകമാണ് ആദ്യ ഘട്ടമെന്ന നിലക്ക് അടിയന്തിരമായി 500 പേര്‍ക്കുള്ള താമസവും ഭക്ഷണവും നല്‍കി മാതൃകയാകുന്നത്. ഇനിയും സഹായം ആവശ്യമുള്ളവര്‍ക്ക് സഹായ ഹസ്തവുമായി കെഎംസിസി മുന്നില്‍ ഉണ്ടാകുമെന്നു യുഐഎ കെഎംസിസി സംസഥാന പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അറിയിച്ചു. കോവിഡ് കാലത്ത് ഏറെ പ്രശംസനീയമായ സഹായങ്ങളുമായി മുന്നില്‍ നിന്ന പ്രവാസി സഘടനയാണ് കെഎംസിസി .

പുതിയ കൊറോണ വൈറസ്സ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി,ഒമാന്‍,കുവൈത്ത് എന്നി ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം ആണ് അതിര്‍ത്തികള്‍ അടച്ചത് . ഇതുമൂലം മൂലം മലയാളികള്‍ അടക്കമുള്ള ആയിരകണക്കിന് പേരാണ് അജ്മാന്‍,ഷാര്‍ജ, ദുബായ് എന്നിവടങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഇവര്‍ക്ക് സഹായ ഹസ്തവുമായാണ് യുഎഇ കെഎംസിസി രംഗത്ത് വന്നിരിക്കുന്നത്.

Related Articles

Back to top button