IndiaInternational

ബ്രഹ്മോസ് ഫിലിപ്പൈൻസിന്റെ വജ്രായുധമാകും ; ഇന്ത്യയുമായി കരാർ ഒപ്പിട്ടു

“Manju”

ന്യൂഡൽഹി : ഇന്ത്യയുടെ കരുത്തായ സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസിന്റെ ആദ്യ ഉപഭോക്താവാകാനൊരുങ്ങി ഫിലിപ്പൈൻസ്. മിസൈലിനായി ഇന്ത്യയുമായി ഫിലിപ്പൈൻസ് കരാറിലേർപ്പെട്ടു. ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാനയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആയുധങ്ങൾ സ്വന്തമാക്കുന്നതിനുള്ള നിയമ നടപടിയായി കരാർ വർത്തിക്കുമെന്നും ലോറെൻസാന വ്യക്തമാക്കി.

രണ്ടു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്ത്യയുമായി ഫിലിപ്പൈൻസ് സുപ്രധാന കരാറിലേർപ്പെട്ടത്. ഫിലിപ്പൈൻസിലെ സൈനിക ആസ്ഥാനത്തുവെച്ച് ഇന്ത്യൻ അംബാസിഡറും ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി റെയ്മണ്ഡ് എലെഫ്‌നേറ്റും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കഴിഞ്ഞ നവംബറിൽ അവികസിത രാജ്യങ്ങളിലേക്ക് മിസൈലുകൾ കയറ്റുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും നീക്കം. ബ്രഹ്മോസ് ഉൾപ്പെടെ 156 പ്രതിരോധ ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ അടുത്തിടെ പ്രതിരോധമന്ത്രാലയം അനുമതി നൽകിയ സാഹചര്യത്തിൽ കൂടിയാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

അതേസമയം പ്രതിരോധ മേഖലയിൽ ഇന്ത്യയുമായി ഫിലിപ്പൈൻസ് കൂടുതൽ അടുക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അടുത്തിടെ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നതിനായി ഫിലിപ്പൈൻസിന് 100 മില്യൺ ഡോളർ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്നും ആയുധങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുന്നത് ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ദൃഢമാക്കും.

Related Articles

Back to top button