KeralaLatest

വറ്റൽമുളക് സ്റ്റോക്കില്ലെന്ന് സപ്ലൈകോ; പൊതുവിപണിയിൽ തീ വില

“Manju”

കൊച്ചി ; പൊതുവിപണിയില്‍ വറ്റല്‍മുളകിന് വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ല. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീര്‍ന്നെന്നാണ് മറുപടി. പൊതുവിപണിയേക്കാള്‍ മൂന്നിലൊന്ന് വില മാത്രമാണ് മുളകിന് സപ്ലൈകോയിൽ ഉള്ളത്.

കഴിഞ്ഞ വര്‍ഷം ഈ സമയം 114 രൂപയായിരുന്നു ഒരു കിലോ വറ്റല്‍ മുളകിന്റെ വില. ഇപ്പോഴത് 310 രൂപയായി. ഒരാഴ്ച മുൻപ് 340 ആയിരുന്നു. ഇത്രയും രൂപ കൊടുത്ത് മുളക് വാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ടത് സപ്ലൈകോ വിതരണകേന്ദ്രങ്ങളാണ്. 42 രൂപയാണ് സപ്ലൈകോയില്‍ അരക്കിലോ മുളകിനു വില.
പക്ഷേ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് തീര്‍ന്നെന്നാണ് വിശദീകരണം. ആന്ധ്രയില്‍ മഴകാരണം കൃഷി നശിച്ചതാണ് പൊതുവിപണിയില്‍ മുളകിന് വില കൂടാന്‍ കാരണമെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button