IndiaLatest

2022 ല്‍ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യു.എ.ഇയിലേക്ക്

“Manju”

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശയാത്ര യു.എ.ഇ യിലേക്ക്​. ജനുവരിയിലായിരിക്കും യാത്ര. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 4 നിലകളുള്ള കൂറ്റന്‍ പവലിയനാണ്​ ദുബായ്​ എക്​സ്പോയില്‍ ഇന്ത്യ ഒരുക്കിയത്​​. ഇതിനോടകം നാല് ലക്ഷത്തിലധികം പേര്‍ ഈ പ്രദര്‍ശനം സന്ദര്‍ശിച്ചു​.

അതെ സമയം 2015, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ ഉയര്‍ന്ന സിവില്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദും മോദിക്ക് ലഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ നവംബര്‍ ആദ്യം ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. യു.എ.ഇയില്‍ 33 ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളാണുള്ളത്​.

Related Articles

Check Also
Close
  • …..
Back to top button