IndiaLatest

ഫരീദാബാദിലെ അമൃത ഹോസ്പിറ്റല്‍ 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”


ഫരീദാബാദ് (ഹരിയാന): 2400 കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ആഗസ്റ്റ് 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയില്‍ ഫരീദാബാദില്‍ നിര്‍മിച്ച അമൃത ആശുപത്രിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മാതാ അമൃതാനന്ദമയി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ആഗസ്റ്റ് 19ന് 80 വനിതാ സന്യാസിനിമാരും 28 പുരുഷ സന്യാസികളും നേതൃത്വം നല്‍കുന്ന 108 ​ഹോമങ്ങള്‍ ആശുപത്രി പരിസരത്ത് നടക്കും. ആതുരശുശ്രൂഷ രംഗത്തെ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയ ആശുപത്രി നാലായിരത്തോളം പേര്‍ക്ക് തൊഴിലും നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായാല്‍ ഹോസ്പിറ്റലില്‍ 800 ഡോക്ടര്‍മാരും 10,000 സ്റ്റാഫും ഉണ്ടാകും.
ഓ​ങ്കോളജി, കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഗ്യാസ്ട്രോ-സയന്‍സസ്, ബോണ്‍ ഡിസീസ് തുടങ്ങിയ 81 സ്‍പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആശുപത്രിയിലുണ്ടാകും.
ഹരിയാനയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരമാണ് ഫരീദാബാദ്. ഇവിടെ ഒരുകോടി ചതുരശ്ര അടിയിലാണ് ആശുപത്രി സജ്ജമാകുന്നത്. 14 നിലയില്‍ വമ്ബന്‍ കെട്ടിടമാണ് ആശുപത്രിക്കായി ഒരുക്കിയിട്ടുള്ളത്. 1200 കിടക്കകളുള്ള കൊച്ചിയിലെ അമൃത ആശുപത്രിക്കുശേഷം രാജ്യത്തെ രണ്ടാമത്തെ അമൃത ആശുപത്രിയാണ് ഫരീദാബാദിലേത്.

Related Articles

Back to top button