IndiaLatest

സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യ മേധാവി

“Manju”

ന്യൂഡല്‍ഹി: മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. ജനുവരി ഒന്നിന് ചുമതലയേല്‍ക്കും. അജിത് മോഹന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. 2016 മുതല്‍ മെറ്റയില്‍ പ്രവര്‍ത്തിച്ചുവരികയാണ് സന്ധ്യ ദേവനാഥന്‍. വിയറ്റ്നാമിലും സിംഗപ്പൂരിലും കമ്പനിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള സന്ധ്യ, തെക്ക് കിഴക്കന്‍ ഏഷ്യയില്‍ മെറ്റയുടെ ഇ കൊമേഴ്സ് സംരംഭങ്ങളുടെയും ഭാഗമായിട്ടുണ്ട്. ബാങ്കിംഗ്, സാങ്കേതിക വിദ്യാ രംഗങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ ഇരുപത് വര്‍ഷത്തിലധികം അനുഭവസമ്പത്തുണ്ട്.

മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാളും വാട്സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസും അടുത്തിടെ രാജിവച്ചിരുന്നു. അജിത് മോഹന്റെ രാജിയ്‌ക്ക് പിന്നാലെയായിരുന്നു ഇരുവരും പടിയിറങ്ങിയത്.

 

Related Articles

Back to top button