![](https://i0.wp.com/santhigirinews.org/wp-content/uploads/2022/11/WhatsApp-Image-2022-11-20-at-1.55.43-PM-e1668940351859.jpeg?resize=780%2C470&ssl=1)
പോത്തൻകോട് : മാണിക്കൽ പഞ്ചായത്തിൽ ശാന്തിഗിരി വാർഡിൽ വാസശ്രീ പദ്ധതിയിലെ ഗുണഭോക്താക്കളുടെ യോഗം ആദരണീയ സ്വാമി ജനതീർത്ഥന്‍ ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. ആദരണീയ ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആർ സഹീറത്ത് ബീവി, ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം പി പ്രമോദ്, അഡ്വ. വി. ദേവദത്ത് എന്നിവർ സംസാരിച്ചു. സ്ഥലവും വീടും ഇല്ലാത്ത മുഴുവൻ ആളുകളെയും കണ്ടെത്തി അവർക്ക് വീട് ലഭ്യമാക്കുക എന്നുള്ളതാണ് ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആദരണീയ സ്വാമി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലും മറ്റു ഗവൺമെൻറ് ഭവന നിർമ്മാണ പദ്ധതികളിലും അപേക്ഷ സമർപ്പിച്ചവർക്ക് ഈ പദ്ധതികളുടെ ആനുകൂല്യം ഉറപ്പാക്കുക, ഇനിയും അപേക്ഷ കൊടുക്കാത്തവരെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.