LatestThiruvananthapuram

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന നൽകി സുകുമാരൻ കമലമ്മ ദമ്പതികൾ

“Manju”

ശാന്തിഗിരി : കോവിഡ് മഹാമാരിയിൽപെട്ട് നിരവധിയാളുകള്‍ ബുദ്ധിമുട്ടുമ്പോൾ ആശ്രമത്തിന്റെ കോവിഡ് പോരാട്ടത്തിൽ പങ്കാളിയാവുകയാണ് സുകുമാരൻ കെ കമലമ്മ ജി ദമ്പതികള്‍. ആശ്രമത്തിന്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കായി മുപ്പതിനായിരം രൂപ ഇന്ന് രാവിലെ ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം പി പ്രമോദിന് ഓഫീസില്‍ എത്തി കൈമാറി.

മകന്‍ അജിത്ത് കെ എസ് (റെയില്‍വേ) മരുമകള്‍ ഡോ.പുഷ്പജ.വി (ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍) ചെറുമക്കള്‍ : ശാന്തിസേനന്‍ എ,‍ ഗുരുപ്രിയന്‍ എ. രത്നഗിരി യൂണിറ്റിലെ ശാന്തിമന്ദിരത്തിലാണ് താമസം. സുകുമാരൻ കെ ദീര്‍ഘകാലം ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഓഫീസില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് വിജിലന്‍സ് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പതിനയ്യായിരം രൂപ സംഭാവന നല്‍കിയിരുന്നു.

Related Articles

Back to top button