KeralaLatestPalakkad

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഊരുമൂപ്പൻ കൊല്ലപ്പെട്ടു.

“Manju”

റെജി പുരോഗതി
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഷോളയൂർ പഞ്ചായത്തിലെ വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചൻ (70) കൊല്ലപ്പെട്ടു.

ശനിയാഴ്ച രാവിലെ കന്നുകാലിയെ മേയ്ക്കാനായി പോയ മൂപ്പൻ വൈകിട്ടു തിരികെ എത്തിയിരുന്നില്ല.

രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ കാട്ടാനകൾ പ്രദേശത്ത്
12 വീടുകൾ, ക്ഷീരസംഘം, തൊഴുത്തുകൾ, റേഷൻകട
എന്നിവ തകർക്കുകയും അരിയും, കാലിത്തീറ്റയും നശിപ്പിക്കുകയും ചെയ്തിരുന്നു.

 

Related Articles

Back to top button