InternationalLatest

കുച്ചിപ്പുടി അവതരിപ്പിച്ച്‌ ഋഷി സുനകിന്റെ മകള്‍

“Manju”

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മകള്‍ അനൗഷ്‌ക സുനക് കുച്ചിപ്പുടി അവതരിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ‘രംഗ്’ എന്ന അന്താരാഷ്‌ട്ര കുച്ചിപ്പുടി ഡാന്‍സ് ഫെസ്റ്റിവല്‍-2022ന്റെ ഭാഗമായിട്ടാണ് ഒന്‍പതു വയസ്സുകാരിയായ അനൗഷ്‌ക നൃത്തം അവതരിപ്പിച്ചത്. നാല് വയസ്സിനും 85 വയസ്സിനും ഇടയില്‍ പ്രായമുള്ള 100ഓളം കലാകാരന്മാരാണ് ഡാന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായത്. ശാരീരിക വൈകല്യമുള്ളവരും വീല്‍ചെയര്‍ നര്‍ത്തകരും  ഈ പരിപാടിയുടെ ഭാഗമായി.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ ആണ് ഋഷി സുനക് വിവാഹം ചെയ്തിരിക്കുന്നത്. കൃഷ്ണ, അനൗഷ്‌ക എന്നീ രണ്ട് പെണ്‍കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. ബ്രിട്ടന്റെ 200 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42കാരനായ ഋഷി സുനക്. രാജ്യത്തിന്റെ 57ാമത് പ്രധാനമന്ത്രിയാണ് അദ്ദേഹം.

Related Articles

Back to top button