KeralaLatest

വീട്ടുവളപ്പിനെ വനമാക്കിയ കര്‍ഷകന് വനമിത്ര അവാര്‍ഡ്

“Manju”

കാ​യം​കു​ളം: വ​ന​മി​ല്ലാ​ത്ത തീ​ര​ദേ​ശ ജി​ല്ല​യി​ല്‍ വീ​ട്ടു​വ​ള​പ്പി​നെ വ​ന​മാ​ക്കി മാ​റ്റി​യ ക​ര്‍​ഷ​ക​ന് വ​ന​മി​ത്ര അ​വാ​ര്‍​ഡ്. ക​ണ്ട​ല്ലൂ​ര്‍ വ​ട​ക്ക് പ്ര​ണ​വ​ത്തി​ല്‍ കെ.​ജി. ര​മേ​ശാ​ണ് (62) ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​ന​വു​മാ​യി നാ​ടി​നെ പ​ച്ച​പ്പ​ണി​യി​ച്ച​ത്. പു​ല്ലു​കു​ള​ങ്ങ​ര ആ​റാ​ട്ടു​കു​ള​ങ്ങ​ര ജ​ങ്ഷ​നു സ​മീ​പ​ത്തെ ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് 1500 ഓ​ളം വ​രു​ന്ന സ​സ്യ​സ​മ്പ​ത്തി​ന്റെ ക​ല​വ​റ​യാ​ണ് ഇ​ദ്ദേ​ഹം സ്ഥാ​പി​ച്ച​ത്. ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍, അ​പൂ​ര്‍​വ വൃ​ക്ഷ​ങ്ങ​ള്‍, കു​റ്റി​ച്ചെ​ടി​ക​ള്‍, വ​ള്ളി​ച്ചെ​ടി​ക​ള്‍, ജ​ല​സ​സ്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ല്‍ സ​മൃ​ദ്ധ​മാ​ണ്​ ഈ ​ഉ​ദ്യാ​നം. പ​ച്ച​ക്ക​റി​ക​ളും ഇ​ട​വി​ള കൃ​ഷി​ക​ളും ഇ​വി​ടെ ത​ഴ​ച്ചു​വ​ള​രു​ന്നു.

അ​പൂ​ര്‍​വ​ങ്ങ​ളാ​യ ശിം​ശ​പ​വൃ​ക്ഷം, ക​മ​ണ്ഡ​ലു, ക​ടു​വ​പി​ടു​ക്ക​ന്‍, ചെ​മ്മ​രം, ഭൂ​തി ഉ​ണ​ര്‍​ത്തി, മ​ര​വു​രി, ക​രി​ങ്ങാ​ലി, അ​കോ​രി, ക​ട​മ്ബു​ക​ള്‍, നാ​ഗ​ലിം​ഗ​മ​രം, ബ്രൗ​ണി​യ, ഊ​ദു​മ​രം, ക​ല്‍​ത്താ​മ​ര, കാ​യം, കാ​ര​മ​രം, സോ​മ​ല​ത, റ​മ്ബു​ട്ടാ​ന്‍, ലി​ച്ചി, മി​റാ​ക്കി​ള്‍ ഫ്രൂ​ട്ട്, ഫെ​വി​കോ​ള്‍ മ​രം, പ​ന​ച്ചി, ക​ര്‍​പ്പൂ​ര​മ​രം, രു​ദ്രാ​ക്ഷം, മ​ര​ശം​ഖു​പു​ഷ്പം, മ​ര​മ​ഞ്ഞ​ള്‍, മ​രോ​ട്ടി, വി​ഴാ​ല്‍, ശി​വ​കു​ണ്ഠ​ലം, ഭ​ദ്രാ​ക്ഷം എ​ന്നി​വ കൂ​ടാ​തെ 27 ഇ​നം ന​ക്ഷ​ത്ര​വൃ​ക്ഷ​ങ്ങ​ളും 17 ഇ​നം തു​ള​സി​ച്ചെ​ടി​ക​ളും 15ഓളം ആ​ല്‍​മ​ര​ങ്ങ​ളും കാ​ണാ​നാ​കും. മി​ക്ക​തിെന്റെ​യും പേ​രും ശാ​സ്ത്രീ​യ​നാ​മ​ങ്ങ​ളും എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ളും സ്കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും എ​ത്താ​റു​ണ്ട്. സ​സ്യ​ങ്ങ​ളെ​യും അ​വ​യു​ടെ പ്ര​ത്യേ​ക​ത​യും ഇ​വ​ര്‍​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ വൈ​ജ്ഞാ​നി​ക അ​ടി​ത്ത​റ​യും ര​മേ​ശ് നേ​ടി​യി​ട്ടു​ണ്ട്.

Related Articles

Back to top button