KeralaLatest

നവ്യാ നായരുടെ നേതൃത്വത്തില്‍ ഇനി കൊച്ചിയില്‍ നൃത്ത വിദ്യാലയം

“Manju”

കൊച്ചി ; നര്‍ത്തകിയും ചലച്ചിത്ര താരവുമായ നവ്യാ നായരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നൃത്ത വിദ്യാലയം വരുന്നു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്ക്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്ട്സ് വെളളിയാഴ്ച പ്രവര്‍ത്തനം തുടങ്ങും. ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് നവ്യാ നായര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തില്‍ ദ്വിദിന ശില്പശാലയ്ക്കും തുടക്കമാകുമെന്നും നവ്യാ നായര്‍ അറിയിച്ചു.

Related Articles

Back to top button