International

ശ്രീലങ്കയ്‌ക്ക് പ്രത്യേക നയം ആവശ്യം ; മുന്നറിയിപ്പ് നൽകി ലോകബാങ്ക്

“Manju”

കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മട്ടുന്ന ശ്രീലങ്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. വർദ്ധിച്ചുവരുന്ന കടങ്ങൾ രാജ്യത്തെ വലിയ തകർച്ചയിലേക്ക് നയിച്ചേക്കാമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഇതിൽ നിന്നും കരയറാൻ ശ്രീലങ്ക നയം രൂപീകരിക്കേണ്ടതുണ്ടെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.

ശ്രീലങ്കയിൽ നിലവിൽ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയും, അത് ആളുകളെ എങ്ങിനെ ബാധിക്കുമെന്നതിൽ ആശങ്കയുണ്ടെന്ന് ലോക ബാങ്കിന്റെ കൺട്രി ഡയറക്ടർ ഫാരിസ് ഹദാദ് സെർവോസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ വിഷമിക്കുന്ന പാവങ്ങളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ജനങ്ങളുടെ ക്ഷേമത്തിനായി സുസ്ഥിരവും സമഗ്രവുമായ വളർച്ചയുണ്ടാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ധനക്കമ്മി പരിഹരിക്കുന്നതിനായി ശ്രീലങ്ക ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ആഭ്യന്തര വിപണി സജീവമാക്കുന്നതിലൂടെ ധനക്കമ്മി പരിഹരിക്കാം. സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനായുള്ള നടപടികളും ശ്രീലങ്ക സ്വീകരിക്കേണ്ടതുണ്ട്. സാമ്പത്തിക രംഗത്ത് കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകബാങ്കിന്റെ അഭിപ്രായ പ്രകാരം രാജ്യം നടപ്പിലാക്കിയ ചില പദ്ധതികൾ ആണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണം ആയത്.

 

Related Articles

Back to top button