InternationalKeralaLatest

അമേരിക്കയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. കൊല കുത്തിയശേഷം കാര്‍ പുറത്തൂകൂടി കയറ്റി.

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഫ്ലോറിഡ: അമേരിക്കയില്‍ മലയാളിയുവാവ് ഭാര്യയായ നഴ്സിനെ ക്രൂരമായി കൊലപ്പെടുത്തി. കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പിറവം അരങ്ങോട്ടില്‍ മെറിന്‍ ജോയ് (28 ) ആണ്കൊല്ലപ്പെട്ടത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് വെളിയനാട്മണ്ണൂത്തറ നെവിന്‍ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്‍.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. മിയാമിയിലാണ് മെറിന്‍ താമസിക്കുന്നത്. മെറിനെ നിരവധി തവണ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ് വീണ മെറിന്റെ ശരീരത്തിലൂടെ കാര്‍ വീകയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലമായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. ഓടിയെത്തിയവര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നോറ (രണ്ട് വയസ്) മകളാണ്.

Related Articles

Back to top button