InternationalLatest

വലിപ്പത്തിലെന്തു കാര്യം, ആനയെ പോലും കൊല്ലുന്ന കില്ലർ എലി

“Manju”

ലോസ്ആഞ്ചലസ് : കണ്ണിൽക്കണ്ട ഭക്ഷണ പദാർത്ഥങ്ങൾ എടുത്തുകൊണ്ട് ഓടുന്ന നമ്മുടെ നാട്ടിലെ പാവം എലികളല്ല ഇക്കൂട്ടർ.ഭീകരൻമാർ ആണ് കൊടും ഭീകരൻമാർ.അയ്യോ, ഈ ഇത്തിരിക്കുഞ്ഞൻമാരോ എന്ന് ആലോചിച്ച് അത്ഭുതപ്പെടേണ്ട.വേണ്ടി വന്നാൽ ഒരാനയെ പോലും കൊല്ലാൻ ശേഷിയുണ്ട് ഇവയ്ക്ക്.എലികളുടെ ലോകത്തെ ഒരേയൊരു ‘ പ്രഫഷണൽ കില്ലർ ‘ ആണ് ഇവ..

ആഫ്രിക്കൻ ക്രെസ്‌റ്റഡ് റാറ്റ് ( African Crested Rat ) എന്നാണ് ഇവയുടെ പേര്.സാധാരണ എലികളിൽ നിന്നും വ്യത്യസ്തമായി വലിപ്പം കൂടുതലും രൂപത്തിൽ വ്യത്യാസവുമുണ്ട് ഇവയ്ക്ക്. പോയിസൺ ആരോ ട്രീ എന്നറിയപ്പെടുന്ന മരത്തിന്റെ തൊലിയാണ് ഇക്കൂട്ടരുടെ ആയുധം
മരത്തിന്റെ തൊലി ചവച്ച് തങ്ങളുടെ ഉമിനീരുമായി കലർത്തുന്നു.ശേഷം ഈ മിശ്രിതം തങ്ങളുടെ രോമങ്ങളിലേക്ക് പൂശുന്ന്.ഇവയുടെ പ്രത്യേക രോമങ്ങൾക്ക് ഈ വിഷ മിശ്രിതത്തെ ആഗിരണം ചെയ്ത് സംഭരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ട്.

കാട്ടിലെ ഏതെങ്കിലും ജീവി ഇവയെ പിടികൂടാൻ നോക്കിയാൽ പണി പാളും. കാരണം രോമങ്ങളിലെ വിഷം തന്നെ. ഒരു നായ ഇവയെ ആക്രമിക്കുകയാണെങ്കിൽ കുറച്ചു നേരത്തിനുള്ളിൽ തന്നെ നായ അവശനിലയിലാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.

Related Articles

Back to top button