IndiaLatest

റാവലിനെതിരെ സിപിഎം പരാതി

“Manju”

മുതിര്‍ന്ന നടനും ബിജെപി നേതാവുമായ പരേഷ് റാവലിനെതിരെ സിപിഐഎം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി എം.ഡി സലീം പൊലീസില്‍ പരാതി നല്‍കി. ഗുജറാത്തിലെ ജനങ്ങള്‍ വിലക്കയറ്റം സഹിക്കുമെന്നും എന്നാല്‍ തൊട്ടടുത്തുള്ള “ബംഗ്ലാദേശികളും രോഹിങ്ക്യകളും” സഹിക്കില്ലെന്നും പരേഷ് റാവല്‍ ഗുജറാത്തില്‍ ഒരു റാലിയില്‍ പറഞ്ഞു.ഒപ്പം ബംഗാളികള്‍ മത്സ്യം പാചകം ചെയ്യും എന്ന കാര്യത്തേയും പരേഷ് റാവല്‍ പരിഹാസപൂര്‍വ്വം ഉദ്ധരിച്ചതാണ് വിവാദത്തിന് കാരണമായത്.

പരേഷ് റാവലിന്‍റെ പരാമര്‍ശം ബംഗാളികള്‍ക്കെതിരെ മോശം അഭിപ്രായം സൃഷ്ടിക്കുന്നതിനാല്‍ പരാമര്‍ശത്തില്‍ എഫ്‌ഐആര്‍ ഇടണമെന്നും നടനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ തല്‌തല പോലീസ് സ്‌റ്റേഷനിലാണ് സിപിഐഎം പരാതി നല്‍കിയത്.

Related Articles

Back to top button