Uncategorized

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

“Manju”

പത്തനംതിട്ട കെഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കെഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് പള്ളിയുടെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ പത്തനംതിട്ടയില്‍ നിന്നും പുനലൂര്‍ വഴി തിരുവനന്തപുരത്തിന് പോകുകയായിരുന്ന കെ എസ് അ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് എതിരെ വന്ന കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കിഴവള്ളൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ കമാനം ഇടിച്ച് തകര്‍ക്കുകയായിരുന്നു. കമാനം ബസ്സിന് മുകളില്‍ പതിച്ച് ബസ് പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് കൊന്നി പത്തനംതിട്ട റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി കെഎസ്ആര്‍ടിസി ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related Articles

Back to top button