IndiaLatest

വാരണാസിയിലെ കുര്‍ഹുവ ഗ്രാമം ദത്തെടുത്ത് പ്രധാനമന്ത്രി

“Manju”

സമഗ്ര വികസനത്തിനായി വാരണാസിയിലെ കുര്‍ഹുവ ഗ്രാമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്തു. സന്‍സദ് ആദര്‍ശ് ഗ്രാം യോജന (SAGY) പദ്ധതിയുടെ കീഴിലാണ് ഗ്രാമത്തെ ദത്തെടുത്തിരിക്കുന്നതെന്ന് ജില്ലാ ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ബുധനാഴ്ച അറിയിച്ചു.

പദ്ധതിയുടെ കീഴില്‍ വാരണാസിയില്‍ അദ്ദേഹം ദത്തെടുക്കുന്ന എട്ടാമത്തെ ഗ്രാമമാണ് കുര്‍ഹുവ. പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വാരണാസി. 2023-24 സാമ്പത്തിക വര്‍ഷം ദത്തെടുക്കുന്നതിനായി കുര്‍ഹുവ ഗ്രാമത്തിന്റെ പേര് പ്രധാനമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചതെന്ന് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ഹിമാന്‍ഷു നാഗ്പാല്‍ പറഞ്ഞു. വികസന പദ്ധതി തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം ഗ്രാമത്തില്‍ ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഗ്രാമവികസന ഏജന്‍സി (ഡിആര്‍ഡിഎ) പോര്‍ട്ടലില്‍ എത്രയും വേഗം വികസന പദ്ധതി അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ നടപടിയെ കുര്‍ഹുവയുടെ ഗ്രാമത്തലവന്‍ രമേഷ് സിംഗ് സ്വാഗതം ചെയ്തു.

ഇത് ഞങ്ങള്‍ക്ക് സ്വപ്ന സാക്ഷാത്കാരമാണ്. നിലവില്‍ ഗ്രാമം മോശം അവസ്ഥയിലാണ്. കുടിവെള്ളം, റോഡ്, സ്‌കൂള്‍, ആരോഗ്യ സൗകര്യങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഗ്രാമത്തില്‍ ലഭ്യമല്ല. ഇതിന് ഒരു പരിഹാരം ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന്” അദ്ദേഹം പറഞ്ഞു.

2014 ഒക്ടോബര്‍ 11 ന് ലോക് നായക് ജയ് പ്രകാശ് നാരായണന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി മോദി സന്‍സദ് ആദര്‍ശ് ഗ്രാം യോജന (SAGY) പദ്ധതി ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സമഗ്രവികസനത്തിലേക്ക് നയിക്കുന്ന പദ്ധതികള്‍ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തെ, യുനെസ്‌കോയുടെ ലേണിംഗ് സിറ്റി പട്ടികയില്‍ നിലമ്പൂരിനെ തിരഞ്ഞെടുത്തത് വാര്‍ത്തയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ശുപാര്‍ശ ജി.എന്‍.എല്‍.സി. അംഗീകരിച്ചതോടെയാണ് നിലമ്പൂരും ഈ പട്ടികയില്‍ ഇടം പിടിച്ചത്. കേരളത്തില്‍ നിന്ന് തൃശൂര്‍, തെലങ്കാനയിലെ വാറങ്കല്‍ എന്നിവയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

Related Articles

Back to top button