Uncategorized

വയോസൗഹൃദ ക്ലസ്റ്റർ പ്രതിമാസ മീറ്റിംഗ് നടന്നു.

“Manju”

 പോത്തൻകോട് :മാണിക്കൽ പഞ്ചായത്തിലെ ശാന്തിഗിരി വാർഡ് ആസ്ഥാനമായി രൂപീകരിച്ച വയോ സൗഹൃദ ക്ലസ്റ്ററിന്റെ പ്രതിമാസ മീറ്റിംഗ് നടന്നു. ഞായറാഴ്ച (11-12-2022) എൽ..ജി. ക്വാർട്ടേഴ്സിൽ വെച്ച് നടന്ന മീറ്റിംഗിൽ മുൻ പഞ്ചായത്ത് സെക്രട്ടറി എം.പി. പ്രമോദ് അദ്ധ്യക്ഷനായിരുന്നു. ആശാവർക്കർ മല്ലിക സംസാരിച്ചു. 60 വയസ്സിന് മുകളിലുള്ളവരാണ് മീറ്റിംഗിൽ പങ്കെടുത്തത്. വയോജനങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾ യോഗത്തിൽ വിശദീകരിച്ചു. സാമൂഹ്യമായി ഒറ്റപ്പെട്ടിട്ടുള്ള വയോജനങ്ങളെ കണ്ടെത്തി ഭക്ഷണം മരുന്ന് എന്നിവ നൽകുന്ന പദ്ധതി പഞ്ചായത്ത് നടപ്പിലാക്കി വരുന്നു. വയോജനങ്ങളുടെ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്തി. കോലിയക്കോട് പി.എച്ച്.സി. ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ നിന്നും വയോജനങ്ങൾക്കാവശ്യമായ മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുള്ളതായി യോഗത്തിൽ അറിയിച്ചു.

Related Articles

Back to top button