Uncategorized

സോമാലിയ: സ്ഫോടനങ്ങളില്‍ എട്ടു മരണം

“Manju”

 

മൊഗദിഷു: മധ്യസോമാലിയയിലെ ഹിരാന്‍ പ്രവിശ്യയില്‍ മൂന്നുസ്ഥലങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ എട്ടുപേര്‍ മരിച്ചു.25 പേര്‍ക്കു പരിക്കേറ്റു.

ജലാലസ്ക്വി നഗരത്തിലായിരുന്നു രണ്ടു സ്ഫോടനങ്ങള്‍. ബുലോബാര്‍ഡിയിലാണ് മൂന്നാമത്തെ സ്ഫോടനം. മോസ്ക് ഉള്‍പ്പെടെ നഗരത്തിലെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ഹിരാനില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ സ് ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അല്‍ ഷബാബ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു.

 

Related Articles

Back to top button