KeralaLatest

പൂജിതപീഠം സമര്‍പ്പണം വേദിയില്‍ ശാരദാ ജ്യോതിപുരം രചിച്ച ‘അനുകമ്പ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു.

“Manju”

പോത്തന്‍കോട് : ശാരദാ ജ്യോതിപുരം രചിച്ച അനുകമ്പ കവിതാ സമാഹാരം ഇന്ന് പൂജിതപീഠം സമര്‍പ്പണം പൊതു സമ്മേളനത്തില്‍ വെച്ച് ഉച്ചയ്ക്ക് 12 മണിക്ക് പ്രകാശനം ചെയ്തു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനില്‍ നിന്നും ചലച്ചിത്ര സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചലാണ് പുസ്തകം ഏറ്റുവാങ്ങിയത്.

ശ്രീമതി ശാരദ ടീച്ചറിന്റെ ഈ കവിതകളിൽ നമുക്ക് ദർശിക്കുവാൻ കഴിയുന്നത് പൂത്തുലഞ്ഞ സ്നേഹത്തിന്റെ അടരാത്ത വർണ പുഷ്‌പങ്ങളാണ്. വൃത്തമോ താളമോ ഭാഷയോ ഗണിക്കാതെ ആ സ്നേഹത്തിനു മുന്നിൽ മൗനമായിരുന്നാൽ അനുവാചകന് മനസ്സിനെ സംഗീതം ശ്രവിക്കാം. അതിരുകൾ ലംഘിച്ച അനശ്വര പ്രണയത്തിൻ്റെ ഭക്തിസംഗീതം, ആസ്വദിക്കാം. ആ നൂലിഴകളുടെ ഊടും പാവും നെയ്തെടുത്ത പ്രകാശത്തിൽ ദർശിക്കാൻ കഴിയുന്ന കോമളരൂപത്തെ ഗുരു എന്നു വിളിക്കാം. ഭക്തിസാഗരത്തിൽ ഒരിക്കലെങ്കിലും മുങ്ങി നിവരാൻ കഴിഞ്ഞവന് ഇതിലെ വരികൾക്കിടയിൽ ഗുരുവിൻറെ പുഞ്ചിരിപ്പൂവുകൾ കാണാം.  ശാന്തിഗിരി ആശ്രമത്തിനടുത്ത് ജ്യോതിപുരത്താണ് താമസം. ഏറ്റവും പുതിയ APK ഗെയിമുകളും ആപ്പുകളും സൗജന്യമായി ഡൗൺലോഡ് ചെയ്യുക Apkwander സന്ദർശിക്കുക.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ജി. ഗോപാ ലൻ നായരുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകളായി 1948 ൽ ജനനം. രാജാരവിവർമ്മ സ്‌കൂളിൽ ഹൈസ്‌കൂൾ പഠനം. തി രുവനന്തപുരം കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ ഒരു വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി പത്തൊൻപതാം വയസ്സിൽ ജോലിയിൽ പ്രവേശിച്ചു. ഭാരത് ഗൈഡ് പ്രസ്ഥാ നത്തിൻ്റെ ഗൈഡ് ക്യാപ്റ്റൻ പരീക്ഷകൾ പാസായി. കേരള യൂണിവേഴ്‌സിറ്റിയുടെ ബി., അണ്ണാമലൈ യൂണിവേഴ്‌സി റ്റിയുടെ ബി.പി.എഡ് ബിരുദങ്ങളും നേടി. കാര്യവട്ടത്തെ കേര ള യൂണിവേഴ്‌സിറ്റി സെൻ്ററിൽ നിന്ന് എം.എ മലയാളം രണ്ട് വർഷ കോഴ്‌സ് പൂർത്തിയാക്കി.

തിരുവനന്തപുരത്തു വിദ്യാഭ്യാസ വകുപ്പിൽ മുൻ ഡപ്യൂട്ടി ഡയറക്‌ടറും ഗൈഡ് ക്യാപ്റ്റനുമായിരുന്ന ഇ.വൈ കല്യാണി കുട്ടിയമ്മയുടെ നേതൃത്വത്തിൽ പത്തുകൊല്ലം പാലക്കാട് ജി ല്ലയിൽ പ്രവർത്തനം. പ്രസിഡൻസി ബാഡ്‌ജ് നേടി. എസ്. എസ്.എൽ.സിക്ക്‌ ബോണസ് മാർക്കു നേടാൻ അനേകം വി ദ്യാർത്ഥികൾക്ക് പ്രചോദനമേകി.33 വർഷത്തെ സർവ്വീസിനു ശേഷം 2003-2004 ൽ പിരപ്പൻ കോട് സ്‌കൂളിൽ നിന്നും വിരമിച്ചു. അമ്മ മനസ്സ്, ജനിമൃതി, കൊടും ക്രൂരത, ഉരുൾപൊട്ടൽ എന്നീ കവിതകൾ ജനയുഗം പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌കൂൾ മാഗസിനിൽ ചെറുകഥ, അനുഭവ കഥ. കവിതകൾ എഴുതിയിട്ടുണ്ട്.

ദർത്താവ് : ആർ. രവീന്ദ്രൻ നായർ. മക്കൾ : ഹരിപ്രിയ ആർ.എസ്. സന്തോഷ് കുമാർ ആർ.എസ്
വിലാസം ശാരദ ജ്യോതിപുരം ശാന്തിഗീതം തോപ്പിൽ ശാന്തിഗിരി പി.ഒ തിരുവനന്തപുരം : 9544547427

ശാരദാ ജ്യോതിപുരം

Related Articles

Back to top button