IndiaLatest

കൊറോണ നിയന്ത്രണങ്ങള്‍ നീക്കി ചൈന : കൊറോണ മരണങ്ങള്‍ പത്ത് ലക്ഷത്തിലധികമാകുമെന്ന് ഐഎച്ച്‌എംഇ

“Manju”

 

ബെയ്ജിംഗ്: കൊറോണ നിയന്ത്രണങ്ങള്‍ നീക്കി ചൈന. കടുത്ത നിയന്ത്രണങ്ങള്‍ നീക്കിയതോടെ കേസുകളും മരണങ്ങളും വര്‍ദ്ധിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു.

2023 ഏപ്രില്‍ ഒന്നിന് കൊറോണ കേസുകള്‍ പരമാവധിയിലെത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് പ്രവചനം. ചൈനയിലെ മൂന്നിലൊരാള്‍ക്കും ഈ സമയത്തിനകം കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് ഐഎച്ച്‌എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മറെ പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങള്‍ കടുത്തത്തോടെയാണ് കൊറോണ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്. ഇതിന് ശേഷം ചൈനയുടെ ആരോഗ്യവിഭാഗം ഔദ്യോഗികമായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് പ്രവചനം. ചൈനയിലെ മൂന്നിലൊരാള്‍ക്കും ഈ സമയത്തിനകം കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് ഐഎച്ച്‌എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മറെ പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങള്‍ കടുത്തത്തോടെയാണ് കൊറോണ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്. ഇതിന് ശേഷം ചൈനയുടെ ആരോഗ്യവിഭാഗം ഔദ്യോഗികമായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അവസാനമായി മരണം രേഖപ്പെടുത്തിയിട്ടുള്ളത് ഡിസംബര്‍ മൂന്നിനാണ്. അന്ന് ആകെ മരണം 5,235 ആയിരുന്നു. സീറോ കോവിഡ് നയം ആദ്യ ഘട്ടത്തില്‍ ഏറെ ഫലപ്രദമായിരുന്നുവെന്നും ഒമിക്രോണ്‍ വകഭേദം ഉണ്ടായപ്പോഴാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞതെന്നും മറെ ചൂണ്ടിക്കാട്ടി. കൊറോണ വീണ്ടും വ്യാപകമായതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. പല പ്രവിശ്യകളിലും ലോക്ഡൗണ്‍ സമാനമായിരുന്നു നിയന്ത്രണങ്ങള്‍. ഇതിനെതിരെ നിരവധി പേരാണ് പ്രതിഷേധിച്ചത്. തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമായത്.

Related Articles

Back to top button