IndiaLatest

ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി

“Manju”

ന്യൂഡല്‍ഹി: ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവുമായി സുപ്രീം കോടതി. ട്രെയിന്‍ വൈകിയതിനു കാരണം വ്യക്തമാക്കാന്‍ സാധിക്കാത്തപ്പോള്‍ യാത്രക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്കു ബാധ്യതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് അനുകൂലമായി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നല്‍കിയ ഉത്തരവ് ചോദ്യം ചെയ്ത് ഉറെയില്‍വേ നല്‍കിയ അപ്പീല്‍ തള്ളിയാണു ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. യാത്രച്ചെലവും പരാതിക്കാര്‍ക്കുണ്ടായ മനോവിഷമവും കണക്കിലെടുത്തു മൊത്തം 30,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ഉത്തരവ് കോടതി ശരിവച്ചു.

Related Articles

Back to top button