IndiaLatest

5 ദിവസത്തിനുള്ളിൽ കാൽലക്ഷത്തിലേറെ പേർക്ക് കോവിഡ്: മുന്നറിയിപ്പുമായി കേന്ദ്രം…

“Manju”

 

കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ രാജ്യത്ത് കാൽലക്ഷത്തിലേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിയന്ത്രണ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.രാത്രി 7 മുതൽ രാവിലെ 7വരെയുള്ള കർഫ്യൂ പ്രധാന നടപടിയാണെന്നും അതിൽ പിഴവു പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറിമാരോടു നിർദേശിച്ചു.5 ദിവസത്തിനിടെ 26,419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 2 ദിവസം രോഗികളുടെ എണ്ണം 5000 കവിഞ്ഞു. വിമാന, ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കാൻ തീരു…

വിമാന, ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതിനാൽ രോഗവ്യാപനം ഇനിയും വർധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.തികച്ചും ഒഴിവാക്കാനാവാത്ത യാത്രകൾ മാത്രമേ പാടുള്ളൂവെന്നും ഇതിനു ബോധവൽക്കരണ നടപടികൾ ആലോചിക്കുന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു….

ലോക്ഡൗൺ വ്യവസായ മേഖല സ്തംഭിപ്പിക്കുകയും അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചത് ക്രമസമാധാന പ്രശ്നമായി മാറുകയും െചയ്ത സ്ഥിതിയിലാണ് ട്രെയിൻ,ബസ് സർവീസുകളിൽ ഇളവുകൾ നൽകാൻ കേന്ദ്രം നിർബന്ധിതമായത്. എന്നാൽ, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സ്ഥിതി അൽപവും നിയന്ത്രണവിധേയമാകുന്നില്ല. കേരളത്തിലും പഞ്ചാബിലുമാണ് സ്ഥിതി മെച്ചപ്പെട്ടിട്ടുള്ളത്. എന്നാൽ, രാജ്യത്ത് പൊതുവിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. …

Related Articles

Back to top button