KeralaLatest

ഗുരുമഹിമ “സുകൃതം”ക്യാമ്പ് ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ഗുരുമഹിമ സംഘടിപ്പിച്ചുവരുന്ന അവധിക്കാല ഏകദിനക്യാമ്പ് ഞായറാഴ്ച (ഡിസംബർ 25ന്) ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ നടക്കും. ശാന്തിഗിരി ആശ്രമം തിരുവന്തപുരം റൂറൽ ഏരിയായുടേയും, കൊട്ടാരക്കര ഏരിയായുടേയും സംയുക്താഭിമുഖ്യത്തിലായിരിക്കും ക്യാമ്പ് നടക്കുക. മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വിനി,  കൊട്ടാരക്കര ഏരിയ ഹെഡ് ജനനി തേജസ്വി ജ്ഞാനതപസ്വിനി,കൊട്ടാരക്കര ആശ്രമം ബ്രാഞ്ച് ഹെഡ് (സര്‍വ്വീസസ്) ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി എന്നിവർ സന്നിഹിതരായിരിക്കും.


ഇതിനു മുന്നോടിയായി 2022 ഡിസംബർ 24 ശനിയാഴ്ച സമാദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനിയുടെ അധ്യക്ഷതയിൽ ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയായിൽ ഗുരുമഹിമ പൊതുയോഗം വൈകുന്നേരം 3 മണിക്ക് റിസർച്ച് സോൺ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നതാണെന്ന് ഏരിയ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Related Articles

Back to top button