IndiaLatest

സൈന്യത്തിനായി പ്രളയ് മിസൈലുകള്‍

“Manju”

ന്യൂഡല്‍ഹി : അഗ്നിയ്ക്ക് പിന്നാലെ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കാനൊരുങ്ങി സേനകള്‍. പാക്ചൈന അതിര്‍ത്തി ലക്ഷ്യമാക്കി നിര്‍മ്മിച്ച പ്രളയ് മിസൈലുകള്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു.

കരസേനയ്ക്ക് അടിയന്തിര ഘട്ടത്തില്‍‍ പൊടുന്നനെ ട്രക്കുകളില്‍ ഘടിപ്പിച്ച വിക്ഷേപണികളില്‍ നിന്നും പ്രളയ് കുതിച്ചുയരും. അതിര്‍ത്തിയിലുടനീളം അതിവേഗം എത്തിക്കാനും മറ്റ് സാങ്കേതിക സഹായമില്ലാതെ ഒരു സൈനിക യൂണിറ്റിന് നേരിട്ട് കൈകാര്യം ചെയ്യാനാകുന്ന സംവിധാനം വിശാലമായ ഇന്ത്യന്‍ അതിര്‍ത്തിയിലെ പോര്‍മുനയായി മാറുകയാണ്.

150-500 കിലോമീറ്റര്‍ പരിധിയില്‍ പ്രളയ് തീതുപ്പുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. പുതിയ ഭൂതല ബാലിസ്റ്റിക് മിസൈലുകള്‍ തയ്യാറാണെന്നും നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. അതിര്‍ത്തികളിലെ അടിയന്തിര ആവശ്യം പരിഗണിച്ചു തന്നെയാണ് ഹൃസ്വദൂര മിസൈലുകളുടെ അതിവേഗത്തിലുള്ള നിര്‍മ്മിതി. മൂന്നിലേറെ തവണത്തെ പരീക്ഷണങ്ങളെ വിജയകരമായി പൂര്‍ത്തിയാക്കിയ പ്രളയ് നിലവിലെ ചൈനയുടെ ഗൂഢ ലക്ഷ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി തന്നെയാണ്.

പാക്ചൈന അതിര്‍ത്തിയെ ലക്ഷ്യം വെച്ചു തന്നെയാണ് ഉഗ്രപ്രഹര ശേഷിയുള്ള ഇന്ത്യയുടെ തദ്ദേശീയ മിസൈലുകള്‍ കുതിക്കുക. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങള്‍ തകര്‍ക്കുക എന്നത് ഈ കാലഘട്ടത്തിലെ ഏറെ ദുഷ്‌ക്കരമായ തന്ത്രമാണെന്നതും പ്രളയിനെ വ്യത്യസ്തമാക്കുന്നു. അതീവ കൃത്യതയോടെ ഉപയോഗിക്കാവുന്നവയാണ് പ്രളയ് മിസൈലുകളെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.

 

Related Articles

Back to top button