Latest

സംസ്ഥാനത്ത് ഇന്നും നാലായിരത്തിന് അടുത്ത് കൊറോണ രോഗികൾ; ഏഴ് മരണം

“Manju”

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും നാലായിരത്തിനടുത്ത് കൊറോണ രോഗബാധ. 3981 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവും അധികം കൊറോണ രോഗികൾ. 970 പേർക്കാണ് ഇന്ന് എറണാകുളം ജില്ലയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരത്ത് 880 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

രാജ്യത്തെ കൊറോണ കേസിൽ മൂന്നിലൊന്നും കേരളത്തിലാണ് സ്ഥിരീകരിക്കുന്നത്. ഇന്നലെ 13,313 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിന് പുറമെ മഹാരാഷ്‌ട്രയിലും രോഗവ്യാപനമുണ്ട്

Related Articles

Check Also
Close
Back to top button