![](https://i0.wp.com/santhigirinews.org/wp-content/uploads/2021/10/ഐടി-പാര്‍ലമെന്ററി-സമിതി-അധ്യക്ഷനായി-വീണ്ടും-തരൂര്‍-.jpg?resize=390%2C220&ssl=1)
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഐടി സ്ഥിരംസമിതി അധ്യക്ഷനായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും നിയമിതനായി. അധ്യക്ഷ സ്ഥാനത്തുനിന്നും തരൂരിനെ നീക്കം ചെയ്യണമെന്ന ബിജെപി എംപിമാരുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നടപടി.
പെഗാസസ് ചാരസോഫ്റ്റ്വെയര് വിഷയത്തില്‍ ബിജെപി അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയ തരൂരിനെതിരെ ഈ ഘട്ടത്തില്‍ തന്നെ സമിതിക്കുള്ളില്‍ നിന്ന് എതിര്‍പ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തരൂര്‍ കമ്മിറ്റിയില്‍ വെച്ച് തന്നെ അപമാനിച്ചു എന്നടക്കം ആരോപണങ്ങളുന്നയിച്ച് സമിതി അംഗവും ബിജെപി നേതാവുമായ നിഷികാന്ത് ദുബെ തരൂരു നീക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു.