InternationalLatest

ബംഗ്ലാദേശ് പൗരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

“Manju”

റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ബംഗ്ലാദേശ് പൗരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒല്‍വിയ തുറമുഖത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബംഗ്ലാദേശ് പൗരന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ചൊവ്വാഴ്ച യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി ആണ് (21) ആണ് യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാര്‍ത്ത സ്ഥിരീകരിച്ച്‌ ട്വീറ്റ് ചെയ്തത്. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നവീന്‍. ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടതെന്ന് അപ്പാര്‍ട്ട്‌മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫല്‍ പറയുന്നു.

Related Articles

Back to top button