InternationalLatest

പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നിര്‍ത്തുകയാണെന്ന് ചൈന

“Manju”

ബെയ്ജിങ്: മൂന്നുവര്‍ഷമായി ദിനംപ്രതി ചൈനയിലെ കോവിഡ് കേസുകളുടെ കണക്കുകള്‍ പുറത്തുവിടുന്ന ദേശീയ ആരോഗ്യ കമീഷന്‍ ഞായറാഴ്ച മുതല്‍ കോവിഡ് കണക്കുകള്‍ പുറത്തു വിടില്ല.
ദൈനംദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് ഞായറാഴ്ചമുതല്‍ നിര്‍ത്തലാക്കുകയാണെന്ന് ദേശീയ ആരോഗ്യ കമീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ആവശ്യമുള്ള കോവിഡ് വിവരങ്ങള്‍ ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഫോര്‍ റെഫറന്‍സ് ആന്റ് റിസേര്‍ച്ച്‌ പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് ദൈനംദിന കണക്കുള്‍ പുറത്തു വിടുന്നത് അവസാനിപ്പിക്കുന്നതെന്നോ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എനെതല്ലാം വിവരങ്ങള്‍ എപ്പോഴെല്ലാമാണ് പുറത്തുവിടുക എന്നോ വിശദീകരിച്ചിട്ടില്ല.
എല്‍എസ്ഡി സ്റ്റാമ്പുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
തൃശൂര്‍: ചാവക്കാട് എല്‍എസ്ഡി സ്റ്റാമ്പുമായി മൂന്ന് പേര്‍ പിടിയില്‍. പുതുവത്സര പാര്‍ട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളാണ് മൂന്നംഗ സംഘത്തില്‍ നിന്നും പിടികൂടിയത്.
പേനകം സ്വദേശി ശ്രീരാഗ്, ചാവക്കാട് സ്വദേശികളായ അക്ഷയ്, ജിത്തു എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവില്‍ നിന്നായിരുന്നു ഇവര്‍ സ്റ്റാമ്പ് എത്തിച്ചിരുന്നത്. എക്‌സൈസിന് ഇതിനെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button