IndiaKeralaLatest

ഓണ്‍ലൈന്‍ ക്ലാസ്സിൽ 3.21 ലക്ഷം ഹാജര്‍

“Manju”

തൃശൂര്‍: കൊവിഡില്‍ ഓണ്‍ലൈനിലൂടെ കുട്ടികളുടെ തലയെണ്ണിയപ്പോള്‍ ആകെ 3,21,205 കുട്ടികള്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ആറാം പ്രവൃത്തി ദിനത്തിലാണ് തലയെണ്ണിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസം നീട്ടി നല്കിയിരുന്നു. എന്നാല്‍ ഒരു ദിവസം വൈകിയാണ് കണക്ക് ലഭിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളില്‍ 1027 സ്‌കൂളുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് ഇത്തരത്തില്‍ ശേഖരിച്ചിട്ടില്ല. കുട്ടികള്‍ക്കുള്ള പുസ്തക വിതരണം അവസാന ഘട്ടത്തിലാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിച്ചത്.

1,63,310 ആണ്‍കുട്ടികളും 1,57,925 പെണ്‍കുട്ടികളുമാണ് പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നത്.

സര്‍ക്കാര്‍ സ്കൂളുകളില്‍ 66,479 പേര്‍
36,214 ആണ്‍കുട്ടികളും 30,265 പെണ്‍കുട്ടികളും അടക്കം 66,479 വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലുള്ളത്. 2,18,884 കുട്ടികളാണ് എയ്ഡഡ് മേഖലയില്‍. ഇതില്‍ 1,07,090 ആണ്‍കുട്ടികളും 1,11,789 പെണ്‍കുട്ടികളുമാണുള്ളത്. അണ്‍എയ്ഡഡ് മേഖലയില്‍ 20,005 ആണ്‍കുട്ടികളും 15,881 പെണ്‍കുട്ടികളും അടക്കം 35,886 കുട്ടികളുമുണ്ട്.
ഒന്നാം ക്ലാസില്‍ 28,086
ഒന്നാം ക്ലാസില്‍ ഇത്തവണ പ്രവേശനം നേടിയത് 28,086 പേരാണ്. കഴിഞ്ഞ തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയവര്‍ക്ക് ഇതുവരെയും അക്ഷരമുറ്റത്തെത്താന്‍ സാധിച്ചിട്ടില്ല. ഇത്തവണ 14,174 ആണ്‍കുട്ടികളും 13,912 പെണ്‍കുട്ടികളും ഒന്നില്‍ പ്രവേശനം നേടി. സര്‍ക്കാര്‍ സ്‌കൂളില്‍ 5,635 കുട്ടികളാണുള്ളത്. 18,364 കുട്ടികള്‍ എയ്ഡഡിലും 4087 കുട്ടികള്‍ ആണ്‍ എയ്ഡഡിലും പ്രവേശനം നേടി.
രണ്ട് മുതല്‍ പത്ത് വരെ പഠിക്കുന്നവര്‍
രണ്ട് 29622
മൂന്ന് 29200
മൂന്ന് 29210
നാല് 31293
അഞ്ച് 32238
ആറ് 32107
ഏഴ് 33471
എട്ട് 34938
ഒമ്പത് 34222
പത്ത് 36053

Related Articles

Back to top button