KeralaLatest

അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൊന്നൊടുക്കും

“Manju”

ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

അയച്ച മൂന്ന് സാമ്പിളുകളും പോസറ്റീവ് ആയി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ മുഴുവന്‍ താറാവുകളെയും നശിപ്പിക്കും. കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃുത്വത്തില്‍ കളക്ട്രേറ്റില്‍ അടിയന്തിര യോഗം വിളിച്ചു. നാളെ എടത്വാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.

 

Related Articles

Back to top button