IndiaKeralaLatest

ചരിത്രം കുറിച്ച്‌ മാര്‍പാപ്പ, അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനം

“Manju”

ബാഗ്ദാദ്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാഖിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പ.വെള്ളിയാഴ്ച ബംഗാദാദ് വിമാനത്താവളത്തില്‍ എത്തിയ മാര്‍പാപ്പയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി അദ്ദേഹത്തെ സ്വീകരിച്ചു.വിമാനത്താവളത്തില്‍ വിരിച്ച ചുവന്ന പരവതാനിയിലൂടെ നടന്ന് വന്ന മാര്‍പാപ്പയെ ഇറാഖിലെ പരമ്ബരാഗത വേഷത്തിലെത്തിയ കുട്ടികള്‍ അഭിവാദ്യം ചെയ്തു.

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയത്.പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരേയും വിന്യസിച്ചിരുന്നു.വീണ്ടും യാത്രകള്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ട്. ഇതൊരു പ്രതീകാത്മക യാത്രയാണ്, നിരവധി പേര്‍ രക്തസാക്ഷിത്വം വരിച്ച ദേശമാണിത്, പോപ് പറഞ്ഞു. ഇതാദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖിലെത്തുന്നത്. കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷമുള്ള മാര്‍പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം കൂടിയാണിത്.

ഇറാഖ് പ്രസിഡന്റിന്റെ ഔദ്യോഗിക ബംഗ്ലാവില്‍ വെച്ച്‌ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി, പ്രസിഡന്റ് ബര്‍ഹാം സാലിഹ് എന്നിവരുമായി പോപ് കൂടിക്കാഴ്ച നടത്തി.2010 ലെ രക്തരൂക്ഷിതമായ കൂട്ടക്കൊല നടന്ന സ്ഥലമായ 51 ബാഗ്ദാദിലെ പള്ളിയില്‍ വെച്ച്‌ അദ്ദേഹം പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തി.ഇറാഖിലെ കുറഞ്ഞുവരുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് സമ്ബൂര്‍ണ്ണ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള പൗരന്മാരെന്ന നിലയില്‍ കൂടുതല്‍ പ്രാധാന്യമുള്ള പങ്ക് നല്‍കി സംരക്ഷിക്കണമെന്ന് മാര്‍പാപ്പ ഇറാഖി ജനതയോട് അഭ്യര്‍ത്ഥിച്ചു. 2003 ല്‍ ഇറാഖ് അധിനിവേശത്തിന് മുന്‍പ് 14 ലക്ഷത്തിലേറെ ക്രൈസ്തവരുണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ 2 ലക്ഷത്തില്‍ താഴെമാത്രമാണ് ക്രിസ്ത്യന്‍ ജനസംഖ്യ. ആഭ്യന്തര സംഘര്‍ഷത്തിലാണ് പലരും പലായനം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിലും പതിനായിരങ്ങള്‍ക്ക് നാടുവിടേണ്ടി വന്നിരുന്നു.

ഇത്രയധികം നാശത്തിനും ക്രൂരതയ്ക്കും വിധേയരായ എന്റെ സഹോദരങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിന്റെ നാമത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യാനാണ് ഞാന്‍ ഇവിടെ എത്തിയത്. ഇറാഖിലെ സമാധാനത്തിനായി ഈ വര്‍ഷങ്ങളില്‍ ഞങ്ങള്‍ എത്രമാത്രം പ്രാര്‍ത്ഥിച്ചു,അദ്ദേഹം പറഞ്ഞു.

രക്ഷാമാതാവിന്റെ കത്തീഡ്രലിലും അദ്ദേഹം സന്ദര്‍ശിച്ചു. 2010 ഒക്ടോബര്‍ 31 കുര്‍ബാനയ്ക്കിടെ നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട 58 പേരെ മാര്‍പാപ്പ അനുസ്മരിച്ചു. ഇവരുടെ ചിത്രങ്ങളില്‍ മാര്‍പാപ്പ പുഷ്പഹാരം അര്‍പ്പിച്ചു. ഇന്ന് നജാഫില്‍ ഇറാക്കി ഷിയാ മുസ്ലീങ്ങളുടെ ആചാര്യന്‍ ആയത്തുള്ള അലി അല്‍ സിസ്താനിയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. ഇന്ന് ബാഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും അദ്ദേഹം കുര്‍ബാന അര്‍പ്പിക്കും. തിങ്കളാഴ്ചയാണ് മടക്കം.

 

 

Related Articles

Back to top button