InternationalLatest

ഡാറ്റ ചോര്‍ത്തല്‍; പ്രതികരിക്കാതെ ട്വിറ്റര്‍

“Manju”

20 കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ ഇമെയില്‍ വിലാസങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിക്കുകയും ഒരു ഓണ്‍ലൈന്‍ ഹാക്കിംഗ് ഫോറത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ട്.ഇസ്രായേലി സൈബര്‍ സുരക്ഷാ നിരീക്ഷണ സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിന്റെ സഹസ്ഥാപകനായ അലോണ്‍ ഗാല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിരിക്കുന്നത്ത്.താന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും പ്രധാനപ്പെട്ട ചോര്‍ച്ചകളില്‍ ഒന്ന് എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേ സമയം 2022 ഡിസംബര്‍ 24 ന് സമൂഹ മാധ്യമത്തില്‍ ഗാല്‍ ആദ്യമായി പോസ്റ്റുചെയ്ത റിപ്പോര്‍ട്ടിനെക്കുറിച്ച്‌ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സുരക്ഷാ ലംഘനത്തിന്‍ ട്വിറ്റര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല, എന്തെങ്കിലും അന്വേഷിക്കാനോ പ്രശ്നം പരിഹരിക്കാനോ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ലംഘനത്തിന് പിന്നിലുള്ള ഹാക്കറുടെയോ ഹാക്കര്‍മാരുടെയോ ഐഡന്റിറ്റിയെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 2021ല്‍ തന്നെ ചോര്‍ത്തല്‍ നടന്നിരിക്കാം. കഴിഞ്ഞ വര്‍ഷം എലോണ്‍ മസ്‌ക് കമ്ബനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിന് മുമ്ബായിരുന്നു ഇത് എന്നാണ്
അലോണ്‍ ഗാല്‍ പറയുന്നത്.
ട്വിറ്ററിന്റെ യൂറോപ്യന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അയര്‍ലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനും യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനും എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ യൂറോപ്യന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങളും യുഎസ് സമ്മത ഉത്തരവുകളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.40 കോടി ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്ബറുകളും മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ആദ്യം വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Related Articles

Back to top button