Uncategorized

സുബൈര്‍ വാഴക്കാടിന് വീടൊരുക്കി യു.എ.ഇ വ്യവസായി

“Manju”

ദുബൈ: ലോകകപ്പ് സമയത്ത് ഫുട്ബാള്‍ നിരീക്ഷണം നടത്തി സമൂഹമാധ്യമങ്ങളില്‍ താരമായ വാഴക്കാട് തടായി വീട്ടില്‍ സുബൈര്‍ വാഴക്കാടിന് വീടൊരുക്കാന്‍ യു.എ.ഇ വ്യവസായി. ഷാര്‍ജ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രാവല്‍ ഏജന്‍സിയായ സ്മാര്‍ട്ട് ട്രാവല്‍ എം.ഡി അഫി അഹമ്മദാണ് സുബൈറിന് വീട് നിര്‍മിച്ച്‌ നല്‍കുന്നത്. ഇത്തവണ നാട്ടിലെത്തിയപ്പോള്‍ വീടിന്‍റെ കുറ്റിയടിക്കലും കഴിഞ്ഞാണ് അഫി മടങ്ങിയത്. നിര്‍മാണത്തിനാവശ്യമായ ആദ്യ ഗഡുവും കൈമാറി.
മലബാര്‍ ഭാഷയില്‍ കളിപറയുന്ന അര്‍ജന്‍റീനന്‍ ആരാധകനായ സുബൈറിന്‍റെ വിഡിയോ വൈറലായിരുന്നു. നാടിനെ മുഴുവന്‍ സന്തോഷിപ്പിക്കുമ്ബോഴും സുരക്ഷിതമായ വീടില്ലെന്ന ദുഃഖം സുബൈറിനെ അലട്ടിയിരുന്നു. നിലവിലെ പഴക്കം ചെന്ന വീട്ടിലായിരുന്നു താമസം. ഫുട്ബാള്‍ പ്രേമികളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെയാണ് വീട് നിര്‍മാണം. രണ്ടു കിടപ്പുമുറികളുണ്ടാവും.
എട്ടുലക്ഷം രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. നാലുലക്ഷം രൂപ അഫി അഹ്മദ് കഴിഞ്ഞ ദിവസം കൈമാറി. ഒരാളുടെ സ്വപ്നം സഫലമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അഫി പറഞ്ഞു. ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ സൗദിയോട് അര്‍ജന്‍റീന പരാജയപ്പെട്ടപ്പോള്‍ നിറകണ്ണുകളുമായി നിന്ന നിബ്രാസിനെ ഖത്തറിലെത്തിച്ച്‌ കളി കാണാന്‍ അവസരമൊരുക്കിയതും അഫി ആയിരുന്നു.

Related Articles

Back to top button