InternationalLatest

മണിക്കൂറില്‍ 104,000 ഡോളര്‍ വരുമാനം നേടി വൻകുതിപ്പുമായി ടിക് ടോക്

“Manju”

വന്‍ കുതിപ്പുമായി ചൈനീസ് ആപ്പായ ടിക്ടോക്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം ടിക്ടോക്കിനാണ്. ഒക്ടോബര്‍ 27 ന് ഫിന്‍ബോള്‍ഡ് പുറത്തുവിട്ട ഡേറ്റ പ്രകാരം 2022 സെപ്റ്റംബറില്‍ ഐപാഡ് ഒഴികെ ലോകമെമ്ബാടുമുള്ള ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലൂടെ ഇന്‍-ആപ്പ് വാങ്ങലുകള്‍, സബ്സ്‌ക്രിപ്ഷനുകള്‍ വഴി ടിക്ടോക് പ്രതിദിനം 25 ലക്ഷം ഡോളര്‍ (ഏകദേശം 20.57 കോടി രൂപ) സമ്ബാദിച്ചെന്നാണ്. ഒരു മണിക്കൂറില്‍ 104,000 ഡോളര്‍ ആണ് ടിക്ടോക്കിലേക്ക് എത്തുന്ന വരുമാനം. ടിക്ടോക് പ്രതിമാസം നേടുന്നത് 7.58 കോടി ഡോളറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ മൂല്യം 3.51 കോടി ഡോളറാണ്. ഡേറ്റിങ് ആപ്ലിക്കേഷനായ ടിന്‍ഡറിന് 3.75 കോടി ഡോളറാണ് പ്രതിമാസ വരുമാനം. എന്നാല്‍, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ടിക് ടോക്കിന്റെ വരുമാനം 4.06 കോടി ഡോളറാണ്. 4.79 കോടി ഡോളറുള്ള ഗെയിമിങ് ആപ്പ് കോയിന്‍ മാസ്റ്ററാണ് ഒന്നാമത്. ഗൂഗിള്‍ പ്ലേയില്‍ നിന്ന് വരുമാനം ലഭിക്കുന്ന മറ്റ് മുന്‍നിര ആപ്പുകളില്‍ ഹോണര്‍ ഓഫ് കിങ്‌സ് (2.4 കോടി ഡോളര്‍), കാന്‍ഡി ക്രഷ്‌സാഗ (2.11 കോടി ഡോളര്‍), പസില്‍ ആന്‍ഡ് ഡ്രാഗണ്‍സ് (2.08 കോടി ഡോളര്‍), ഡിസ്‌നി+ (1.9 കോടി ഡോളര്‍), ഗെയിം ഫോര്‍ പീസ് (1.78 കോടി ഡോളര്‍) എന്നിവ ഉള്‍പ്പെടുന്നു.

Related Articles

Back to top button