Uncategorized

സഹകരണ ബാങ്കുകളില്‍ 122 ഒഴിവ്‌

“Manju”

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക്, സംഘം എന്നിവയിലെ ഒഴിവുകളിലേക്ക് സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുണ്ട്. 106 ഒഴിവ് ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍ തസ്തികയില്‍. അസിസ്റ്റന്റ് സെക്രട്ടറി – -2, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ –– 4, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ –-10 എന്നിവയാണ് മറ്റ് ഒഴിവുകള്‍. പ്രായം: 18 –- 40. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ അയക്കണം. അവസാന തീയതി: ജനുവരി 28. വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം –-695001. വിശദ വിവരങ്ങള്‍ക്ക് www.keralacseb.kerala.gov.in കാണുക.

Related Articles

Back to top button