IndiaKeralaLatest

ക്യാച്ച്‌ ദി റെയിന്‍ പദ്ധതിയില്‍ അണിച്ചേരാമെന്ന് നടന്‍ മോഹന്‍ലാല്‍

“Manju”

കേന്ദ്രസര്‍ക്കാരിന്റെ ക്യാച്ച്‌ ദി റെയിന്‍ പദ്ധതിയില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് താരം ഈ ആവശ്യം ഉന്നയിച്ച്‌ രംഗത്തെത്തിയത്. ജലസംരക്ഷണത്തിന്റെ ആവശ്യകതയും ക്യാച്ച്‌ ദി റെയിന്‍ പദ്ധതിയെക്കുറിച്ചും വിവരിക്കുന്ന വീഡിയോയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആഗോളതാപനത്തിന്റെ വെല്ലുവിളികള്‍ക്കിടയില്‍ കൃഷിക്കും കുടിവെളളത്തിനുമെല്ലാം പ്രാണജല സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രചാരണ പരിപാടിയാണ് ക്യാച്ച്‌ ദി റെയിന്‍.
പാഴായിപ്പോകുന്ന മഴവെളളം സംഭരിക്കാന്‍ സ്ഥാപനങ്ങളെ മുതല്‍ വ്യക്തികളെ വരെ പ്രബോധിപ്പിക്കുന്ന ദേശീയ ജല കമ്മിഷന്റെ ദീര്‍ഘ വീക്ഷണമുളള ഈ പരിപാടിക്ക് ഇതിനോടകം ശ്രദ്ധയും സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.
നമുക്ക് എല്ലാവര്‍ക്കും ഈ പദ്ധതിയില്‍ അണിചേരാമെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.
https://www.facebook.com/watch/?ref=external&v=213503683934249

Related Articles

Back to top button