KeralaLatestWayanad

‘കാരുണ്യം’ – വയനാട് ക്യാമ്പ് നടന്നു

“Manju”

സുൽത്താൻ ബത്തേരി : പെൺകുട്ടികളുടെ യുവജന സാംസ്കാരിക കൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ ‘കാരുണ്യം’ ദ്വിദിന ക്യാമ്പ് ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ വച്ച് നടന്നു. ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടന്ന ക്യാമ്പ് ശാന്തിഗിരി ആശ്രമം വയനാട് ഏരിയ ഇൻചാർജ് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ സനൽകുമാർ കെ.കെ., ശാന്തിഗിരി മാതൃമണ്ഡലം പ്രതിനിധി സൗമ്യ സുനിൽ എന്നിവർ ആശംസകൾ അറിയിച്ചു. ശാന്തിഗിരി ഗുരുമഹിമ വയനാട് ഏരിയ പ്രതിനിധി വന്ദിത.എസ് ഗുരുമഹിമയിൽ പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ക്യാമ്പിൽ പ്രവർത്തകർക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡിസംബർ 25, 26 ന് ശാന്തിഗിരി ശാന്തിമഹിമയുടെ ക്യാമ്പും നടന്നിരുന്നു.

Related Articles

Back to top button