സോഷ്യല്‍ മീഡിയയില്‍ താരങ്ങളെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് അവരുടെ മക്കളും.നടന് ദുല്‍ഖര്‍ സല്‍മാന്റെ മകളും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരക്കുട്ടിയുമായ മറിയം അമീറ സല്മാന് സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള കുരുന്നാണ്. ഇന്ന് കുഞ്ഞു മറിയത്തിന് നാലാം ജന്മദിനമാണ്. 2017 മെയ് 5നായിരുന്നു ദുല്‍ഖറിനും അമാല്‍ സൂഫിയയ്ക്കും മറിയം അമീറ ജനിച്ചത്. മറിയത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്. ‘പ്രിയപ്പെട്ട മറിയം, നിനക്ക് നാല് വയസ്സായിരിക്കുകയാണല്ലോ, ഞങ്ങള്‍ക്കെല്ലാം നീ ഏറെ ആരാധ്യയും പ്രിയപ്പെട്ടവളുമാണ്, ഏറെ മാധുര്യത്തോടെ, സ്നേഹത്തോടെയാണ് നീ ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ തൊട്ടത്, നിന്റെ കസിന് വികൃതികുട്ടനായ ഇസു ഒരു മുറി നിറയെ നിന്റെ പ്രിയപ്പെട്ട പാവകളും കൂട്ടുകാരും കേക്കുകളുമൊക്കെയായി നിന്റെ അടുത്ത ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ്, ഏറെ മാധുര്യമുള്ള ഞങ്ങളുടെ കുഞ്ഞ് രാജകുമാരി, നിനക്ക് ജന്മദിനാശംസകള് നേരുന്നു’, എന്നാണ് കുഞ്ചാക്കോ ബോബന് കുറിച്ചിരിക്കുന്നത്.
Related Articles
തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും
January 22, 2022 2:19 PM
Check Also
Close
-
കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തുJune 8, 2021 2:21 PM